Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Independence Day

America

അമേരിക്കൻ സ്വാതന്ത്ര്യദിനം: ഫൊക്കാന ആശംസകൾ നേർന്നു

വാഷിംഗ്ടൺ ഡിസി: അ​മേ​രി​ക്ക​യു​ടെ 250-ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക (ഫൊ​ക്കാ​ന) അ​മേ​രി​ക്ക​ൻ ജ​ന​ത​യ്ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പേ​രി​ലും ഫൊ​ക്കാ​ന​യു​ടെ പേ​രി​ലു​മാ​ണ് ​ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്.

1776-ൽ ​സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്ക് ചു​വ​ടു​വച്ച അ​മേ​രി​ക്ക ഇ​ന്ന് ജ​നാ​ധി​പ​ത്യം, സ്വാ​ത​ന്ത്ര്യം, സ​മ​ത്വം, വൈ​വി​ധ്യ​ത്തെ ഉ​ൾ​ക്കൊ​ള്ളു​ന്ന മൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ആ​ഗോ​ള പ്ര​തീ​ക​മാ​യി മാ​റി​യ​താ​യി ഫൊ​ക്കാ​ന പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 250 വ​ർ​ഷ​ത്തി​നി​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ, ശാ​സ്ത്ര-​സാ​ങ്കേ​തി​ക രം​ഗം, സാ​മ്പ​ത്തി​ക വ​ള​ർ​ച്ച, സാം​സ്കാ​രി​ക വൈ​വി​ധ്യം എ​ന്നി​വ​യി​ൽ അ​മേ​രി​ക്ക ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ലോ​ക​ച​രി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ണെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ളീ​യ​ര​ട​ക്ക​മു​ള്ള ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്ക് വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ, സം​രം​ഭ​ക​ത്വം, സാ​മൂ​ഹി​ക സേ​വ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ക്കാ​ൻ അ​മേ​രി​ക്ക ന​ൽ​കി​യ അ​വ​സ​ര​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും അ​മേ​രി​ക്ക​യു​ടെ വ​ള​ർ​ച്ച​യി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​ക്കു​ന്ന​തി​ൽ ഫൊ​ക്കാ​ന​യ്ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ന്നും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

40 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ളെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഒ​രു​മി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഫൊ​ക്കാ​ന, ഇ​ന്ത്യ-​അ​മേ​രി​ക്ക സൗ​ഹൃ​ദം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും പ​ര​സ്പ​ര ബ​ഹു​മാ​ന​വും വ​ള​ർ​ത്തു​ന്ന​തി​നും പ്ര​തി​ബ​ദ്ധ​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യ്ക്ക് സ​മാ​ധാ​ന​വും ഐ​ക്യ​വും സ​മൃ​ദ്ധി​യും തു​ട​ർ​ന്നും കൈ​വ​ര​ട്ടെ​യെ​ന്നും സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും ജ​നാ​ധി​പ​ത്യ​ത്തിന്‍റെയും മാ​ന​വി​ക മൂ​ല്യ​ങ്ങ​ളു​ടെ​യും വെ​ളി​ച്ചം ലോ​ക​മെ​മ്പാ​ടും കൂ​ടു​ത​ൽ പ്ര​കാ​ശി​ക്ക​ട്ടെ​യെ​ന്നും സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​നും ട്ര​ഷ​റ​ർ ജോ​യി ചാ​ക്ക​പ്പ​നും ആ​ശം​സി​ച്ചു.

Latest News

Corehub Up